ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊഷംഗാബാദിലുണ്ടായ കാറപകടത്തില്‍ നാല് ദേശീയ ഹോക്കി താരങ്ങള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. റെയ്‌സാല്‍പൂര്‍ ഗ്രാമത്തിന് സമീപം ദേശീയപാത 69ലായിരുന്നു അപകടം.[www.malabarflash.com]
മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് അപകടത്തില്‍പെട്ടത്. താരങ്ങള്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും പോലിസ് അറിയിച്ചു. ധ്യാന്‍ ചന്ദ്ര ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇറ്റാര്‍സിയില്‍നിന്നും ഹൊഷംഗാബാദിലേക്കു വരികയായിരുന്നു താരങ്ങള്‍.
പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു.
No comments:
Post a Comment