Latest News

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

പാലക്കാട്: ചെർപ്പുളശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന സന്തോഷും ഭാര്യ രഞ്ജിതയുമാണ് മരിച്ചത്.[www.malabarflash.com]

രഞ്ജിതയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. സമീപത്തു തന്നെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

കുടുംബവഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.