ഉദുമ: അകാലത്തിൽ നഷ്ടപ്പെട്ട സഹോദരൻ കലാഭവൻ മണിയുടെ ഓർമകളിലേറി തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ കലോത്സവവേദിയില്‍ ഡോ.ആർ എൽ വി രാമകൃഷ്ണൻ എത്തി.[www.malabarflash.com]
പുരുഷന്മാർ കടന്നു ചെല്ലാത്ത മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടിയതിലൂടെ, ആഗ്രഹിക്കുന്നത് നേടാന്‍ കഠിനശ്രമത്തിലൂടെ കഴിയുമെന്ന് തന്‍റെ അനുഭവം പങ്കുവെച്ച് കലാഭവൻ മണിയുടെ സഹോദരൻ കുട്ടികളെ ബോധ്യപ്പെടുത്തി.
നര്‍ത്തകനും നടനുമായ ഡോ.ആർ എൽ വി രാമകൃഷ്ണൻ കലോത്സവo ഉദ്ഘാടനം ചെയ്യാനാണ് തച്ചങ്ങാട് സ്കൂളില്‍ എത്തിയത്.കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടുകയും . സദസ്സിന്റെ അഭ്യർഥന മാനിച്ച് രാമായണകഥ മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
പൂർവ വിദ്യാർഥി അഭി റാം വിജയൻ വരച്ച ചിത്രം രാമകൃഷ്ണന് സമ്മാനിച്ചു. പി.ടി.എ പ്രസിഡന്‍റ ഉണ്ണി കൃഷ്ണൻ പൊടിപ്പള്ളം അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക എം. ഭാരതിഷേണായി, കലോത്സവ കൺവീനർ പ്രഭാവതി പെരുമാത്തട്ട , വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മൗവ്വൽ, എം .എസ്. സി. ചെയർമാൻ ടി .വി. നാരായണൻ, മദർ പി. ടി. എ. പ്രസിഡന്റ് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി അജിത പനയാൽ എന്നിവർ സംസാരിച്ചു.
No comments:
Post a Comment