Latest News

പാലക്കുന്നിൽ പൂരക്കളി-മറത്തു കളി പഠന കേന്ദ്രം തുടങ്ങി

പാലക്കുന്ന്: കേരളത്തിന്റെ തനതു ക്ഷേത്ര കലയായ പൂരക്കളിയെയും മറത്തുകളിയെയും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ കീഴിൽ മലബാറിലെ മൂന്നാമത്തെ പഠനകേന്ദ്രം പാലക്കുന്നിൽ ആരംഭിച്ചു.[www.malabarflash.com] 

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ആസ്ഥാനമായിട്ടാണ് ഇത് പ്രവർത്തിക്കുക. വിജയദശമി നാളിൽ ഭണ്ഡാര വീട്ടിൽ ആചാരസ്ഥാനികർ നിലവിളക്ക് കൊളുത്തിയ ചടങ്ങ് കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി.മോഹനൻ ഉദ്‌ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സുനീഷ്‌ പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ജനറൽ സെക്രട്ടറി ഉദയമംഗലം സുകുമാരൻ, ട്രഷറർ കൃഷ്ണൻ ചട്ടഞ്ചാൽ, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ സി.കെ.നാരായണ പണിക്കർ, പി.വി.കുഞ്ഞിക്കോരൻ പണിക്കർ, പൂരക്കളി സംഘം പ്രസിഡന്റ് പി.വി.ഉദയകുമാർ, ട്രഷറർ പി.വി.ഭാസ്കരൻ, ദാമോദര പണിക്കർ, എൻ.കൃഷ്ണൻ, മയ്യിച്ച ഗോവിന്ദൻ, ടി.ചോയ്യമ്പു , ഗോപാലകൃഷ്ണ പണിക്കർ എന്നിവർ പ്രസംഗിച്ചു.
പൂരക്കളിക്കുപുറമെ മറത്തു കളിയിലും സംസ്കൃത സാഹിത്യത്തിലും മികച്ച വിദ്യാഭ്യാസം ഉന്നം വെച്ചുള്ള പഠനകേന്ദ്രത്തിൽ ഈമാസം 20 മുതൽ എല്ലാ ഞായറാഴ്ചകളിലും 9.30 മുതലായിരിക്കും ക്ലാസുകൾ പ്രവർത്തിക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.