ജിദ്ദ: കഴിഞ്ഞ ദിവസം ത്വായിഫ്-റിയാദ് അതിവേഗ പാതയിലുണ്ടായ ബസ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു.[www.malabarflash.com]
ചാവക്കാട് അന്‍ണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയില്‍ സെയിദലി അബൂബക്കര്‍ (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് തായിഫ് ജനറല്‍ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
മൂന്ന് ദിവസം മുമ്പ് ദമ്മാമില്‍ നിന്ന് മദീനയില്‍ എത്തിയ ശേഷം മക്കയില്‍ വന്ന് ഉംറ നിര്‍വ്വഹിച്ച് മടങ്ങുമ്പോയാണ് അപകടം സംഭവിച്ചത്. ത്വായിഫ് റിയാദ് അതിവേഗ പാതയിലെ അല്‍ മോയ എന്ന സ്ഥലത്ത് വെച്ച് വിശ്രമത്തിനായി നിര്‍ത്തിയിട്ട ബസിന്റെ പിന്നില്‍ ട്രെയിലര്‍ വന്ന് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഒരു പാക് പൗരന്‍ മരിക്കുകയും പത്തോളം മലയാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഭാര്യ: നസീമ ബീവി ഹിസാന, നൈമ, ഫിത്തിമ എന്നിവര്‍ മക്കളാണ്. പിതാവ് സെയ്തലി മതാവ് മറിയം.
No comments:
Post a Comment