ഉദുമ: ചൊവ്വാഴ്ച ഉദുമ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.[www.malabarflash.com]
പ്രവൃത്തി പരിചയ മേള, ഐ.ടി മേള, ശാസ്ത്ര മേള എന്നിവ ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലും, ഗണിത ശാസ്ത്ര മേള ബാര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, സാമൂഹ്യശാസ്ത്ര മേള ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് നടക്കുന്നത്.
വിവിധ വിദ്യാലയങ്ങളില്‍ നിന്നും ഉപ ജില്ലകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തോളം പ്രതിഭകള്‍ മാററുരക്കും.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പ്രധാന വേദിയായ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സി.പി.സി.ആര്‍. ഐ ഡയറക്ടര്‍ അനിത കരുണ്‍ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പുഷ്പ കെ.വി അധ്യക്ഷത വഹിക്കും.
കാസര്‍കോട് ഡയററ് പ്രിന്‍സിപ്പാള്‍ എം. ബാലന്‍, പയ്യന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി റീജിയണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് കുമാര്‍ ടി.പി, ഹയര്‍ സെക്കന്ററി റീജിയണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍ ശിവന്‍, സീനിയര്‍ ഹൈഡോ ജിയോളജിസ്റ്റ് ജില്ലാ ഓഫീസര്‍ ഡോ. അബ്ദുല്‍ അഷ്‌റഫ് കെ.എം, കാസര്‍കോട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേററര്‍ പി. ദിലീപ് കുമാര്‍, ഡി.പി.ഒ.എസ്.കെ ഡോ. ഗംഗാധരന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. സത്താര്‍ മുക്കുന്നോത്ത് സ്വാഗതവും, ടി. വി. മധുസുദനന്‍ നന്ദിയും പറയും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ. കെ സരസ്വതി ഉദ്ഘാടനം ചെയ്യും, ചടങ്ങില്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേശന്‍ അധ്യക്ഷത വഹിക്കും. കേരള സ്റ്റേററ് ബയോ ഡൈവേര്‍സിററി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി വി. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും.
ഐ.ടി കോര്‍ഡിനേററര്‍ രാജേഷ്. എം.പി, ബേക്കല്‍ അസിസ്റ്റന്റ് എജ്യുക്കേഷണല്‍ ഓഫീസര്‍ കെ. ശ്രീധരന്‍, അബ്ദുല്‍ ഹമീദ് ടി.പി, അശോകന്‍ സി.കെ തുടങ്ങിയവര്‍ സംബന്ധിക്കും. പി. മുരളീധരന്‍ നായര്‍ സ്വാഗതവും അമീര്‍ കോടിബയല്‍ നന്ദിയും പറയും.
No comments:
Post a Comment