Latest News

വിഖായ ദിനത്തിൽ ശുചിത്വ യജ്ഞവുമായി എസ്.കെ.എസ്.എസ്.എഫ്.

ബദിയടുക്ക: വിഖായ ദിനത്തിൽ ബദിയടുക്ക ടൗൺ ശുചികരിച്ച് എസ്.കെ.എസ്.എസ്.എഫ്.ബദിയടുക്ക മേഖല വിഖായ പ്രവർത്തകർ മാതൃകയായി.[www.malabarflash.com]

ശുചിത്വ യജ്ഞം പരിപാടി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സെന്റർ, വില്ലേജ് ഓഫീസ്, പെരഡാല സ്ക്കൂൾ, പഞ്ചായത്ത് ഓഫീസ് എന്നിവടങ്ങളിലെ കാടുകളും, മാലിന്യങ്ങളും നീക്കം ചെയ്ത് പുതു ചരിതം സൃഷ്ടിച്ചു. ഒട്ടേറെ അപകടങ്ങൾക്ക് ഹേതുവായ അപ്പർ ബസാറിലെ കാട് നീക്കം ചെയ്തത് യാത്രക്കാർക്ക് ഏറെ ആശ്വാസമായി.

വിഖായ ജില്ലാ കൺവീനർ ഇബ്റാഹീം അസ്ഹരി മേഖല പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി, സെക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം, ട്രഷറർ അസിസ് പാടലടുക്ക, റഷീദ് ബെളിഞ്ചം, സുബൈർ ദാരിമി പൈക്ക, റസാഖ് അർഷദി, സിദ്ദിഖ് ബെളിഞ്ചം, വിഖായ സെക്രട്ടറി അൻവർ തുപ്പക്കൽ, കൺവീനർ അലി മിയാടി പള്ളം, ഇബ്റാഹീം ഫ്രൻസ് ഫർണിച്ചർ, ഖലീൽ ആലങ്കോൽ, ഫായിസ് ഗോളിയടുക്ക സവാദ് ഫൈസി, ലത്തിഫ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.