Latest News

ഗോള്‍ഡന്‍ ജൂബിലി വിളംബരമായി സഅദിയ്യ "മുല്തഖ അസ്സ ആദ"ക്ക് പ്രൗഢ സമാപ്തി

ദമ്മാം: ഗോൾഡൻ ജൂബിലി വിളംബരമായി "സഅദിയ്യ മുല്തഖ അസ്സ ആദ-2019 ഗ്രാന്റ് ഫാമിലി മീറ്റിന് ദമ്മാം ഫൈസലിയ്യയിൽ പ്രൗഡ സമാപ്തി. ജ്ഞാനം, മനനം, മുന്നേറ്റം എന്ന ശീർഷകത്തിൽ 2019 ഡിസംബർ 27,28,29 തീയ്യതികളിൽ കാസർകോട് ദേളി സഅദാബാദിൽ നടക്കുന്ന ജാമിഅ സഅദിയ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സഅദിയ്യ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ കേരളത്തിലെയും ദക്ഷിണ കർണ്ണാകയിലെയും നൂറുക്കണക്കിന് കുടുംബങ്ങൾ സംബന്ധിച്ചു.[www.malabarflash.com]
വിദ്യാർത്ഥി ഫെസ്റ്റ്, ദഫ് മട്ട് പ്രദർശനം, ബുക്ക് ടെസ്റ്റ്, സമാപന സംഗമം, പ്രഭാഷണം തുടങ്ങിയ സെഷനുകൾ പരിപാടിയുടെ ഭാഗമായി നടന്നു. വനിതൾക്കായി ഒരുക്കിയ നൂറുൽ ഉലമ എം.എ ഉസ്താദിന്റെ സംയുക്ത കൃതിയിലെ "ലോകാനുഗ്രഹി" എന്ന പുസ്തകത്തെ ആസ്പദമാക്കി മലയാളത്തിലുള്ള ബുക്ക് ടെസ്റ്റിൽ ഹസീന ഷഫീഖ് ജൗഹരി കൊല്ലവും, നൂറുൽ ഉലമ എം. എ ഉസ്താദിനെ കുറിച്ചുള്ള കന്നഡയിലുള്ള പുസ്തകത്തെ ആസ്പദമാക്കിയുള്ള കന്നഡ ബുക്ക് ടെസ്റ്റിൽ ഡോ താഹിറ അബ്ദുൽ കാദിർ പുണ്ടൂർ ഗോൾഡ് മെഡലിന് അർഹരായി.
ആത്മീയസംഗമത്തിന് അഹ്മദ് സഅദി അൽ -ഹസ്സ മുഹമ്മദ് സഅദി ആദൂർ, അബ്ദുൽ ജബ്ബാർ ലത്തീഫി,അഷ്‌റഫ് സഅദി ബാക്കിമാർ തുങ്ങിയവർ നേതൃത്വം നൽകി.വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾക്ക് ഷഫീഖ് ബുഖാരി, ഫൈസൽ വേങ്ങാട് നേതൃത്വം നൽകി. 
ആസ്വാദനത്തിന്റെ പുതിയ ഇശലുകൾ പെയ്തിറങ്ങിയ "ഇലൾ ഹബീബ് 

"പ്രോഗ്രാമിന് സാം പെരിന്തൽമണ്ണ ,സൽമാൻ മാവൂർ, സഅദ് കണ്ണപുരം , ജിഷാദ് കൊല്ലം, നിഷാദ് നിലമ്പൂർ, അമാനുല്ല കാട്ടിപ്പള്ള, മാസ്റ്റർ റൈഹാൻ എന്നിവർ നേതൃത്വം നൽകി .
ദമ്മാം സഅദിയ്യ പ്രസിഡണ്ട് അബ്ബാസ് ഹാജി കുഞ്ചാറിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ഐസിഎഫ്‌ ഈസ്റ്റേൺ ജന. സെക്രട്ടറി ബഷീർ ഉള്ളണം ഉദ്ഘാടനം  ചെയ്യുതു. അറബി പൗര പ്രമുഖരായ ളാഫിർ നാജി അൽ മുതലഖ്, മിസ്‍മിർ നാജി അൽ റാഖ, മിസ്ഫിർ ഹമദ് അൽ റാഖ എന്നിവർ അഭിവാദ്യം അർപ്പിച്ചു.

സയ്യിദ് സ്വഫ്‌വാൻ തങ്ങൾ പ്രാർത്ഥന നടത്തി. നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തി. യൂസുഫ് സഅദി അയ്യങ്കേരി സഅദിയ്യയെ പരിചയപെടുത്തി. ഇ .എം കബീർ നവോദയ, ഹമീദ് വടകര ,നാസ് വക്കം, ഷാജി മതിലകം, ശംസുദ്ധീൻ എഞ്ചിനീയർ എന്നിവർ അതിഥികളായി സംബന്ധിച്ചു.

സലിം പാലച്ചിറ, അൻവർ കളറോഡ്, അബ്ദുസ്സമദ് മുസ്‌ലിയാർ, മുഹമ്മദ് കുഞ്ഞി അമാനി, സഅദ് അമാനി, ബൈത്താർ യൂസുഫ് സഖാഫി, ഖമറുദ്ദീൻ ഗുഡിനബലി, അബ്ദുല്ല ഹാജി, അബ്ദുൽ ബാരി നദ്‌വി, റഊഫ്‌ പാലേരി, ഷാഫി കുദിർ, അഷ്‌റഫ് കോട്ടക്കുന്ന്, അസീസ് സഅദി തുടങ്ങിയ സംഘടനാ സ്ഥാപന നേതാക്കൾ സംബന്ധിച്ചു . ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും ബാഷ ഗംഗാവലി നന്ദിയും പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.