ഉദുമ: കെ എസ് ടി പി സംസ്ഥാന പാതയിലെ രൂപപ്പെട്ട കുഴിവെട്ടിക്കുന്നതിനിടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേററു. രാവണേശ്വരത്തെ നിബിന്‍ (19) ആണ് പരിക്കേറ്റത്.[www.malabarflash.com]
ഉദുമ ടൗണില്‍ ശനിയാഴ്ച രാത്രി 10.30 ഓടേയായിരുന്നു അപകടം. നിബിന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
ഇവിടെ ആറ് മാസം മുമ്പ് നിര്‍മ്മിച്ച കെ എസ് ടി പി റോഡിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. പലതവണ കുഴിയടക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.
കൂടാതെ കെ.എസ്.ടി.പി റോഡില്‍ ലക്ഷങ്ങള്‍ ചിലവിട്ട് സ്ഥാപിച്ച 30 ഓളം സോളാര്‍ തെരുവ് വിളക്കുകളും മിഴി അടച്ചിട്ട് മാസങ്ങളായി.
No comments:
Post a Comment