രാജപുരം: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ വിഷ്ണു(15) ആണ് മരിച്ചത്.[www.malabarflash.com]
മുണ്ടോട്ട് സജീവൻ-മനോഹരി ദമ്പതികളുടെ മകനാണ് വിഷ്ണു. രാജപുരം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ലാ കായികമേള മഴയെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് നിർത്തിവെച്ചിരുന്നു. ഇതിനുശേഷം കൂട്ടുകാർക്കൊപ്പം വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള കള്ളാർ അഞ്ചാലയിലെ കുളത്തിൽ കുളിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
No comments:
Post a Comment