Latest News

പിജി വിദ്യാര്‍ത്ഥിക്കൊപ്പം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരണത്തിന് കീഴടങ്ങി

കാസര്‍കോട്: കാസര്‍കോട്ടെ പിജി വിദ്യാര്‍ത്ഥിക്കൊപ്പം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ യുവതിയും മരണത്തിന് കീഴടങ്ങി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിനി ഗ്രീഷ്മയാണ് ഞായറാഴ്ച വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.[www.malabarflash.com]

കഴിഞ്ഞദിവസമാണ് കോളിയടുക്കം പുത്തിരിക്കുന്നിലെ രാധാകൃഷ്ണന്‍-ജ്യോതി ദമ്പതികളുടെ മകന്‍ വിഷ്ണുവിനെയും സുഹൃത്തായ ഗ്രീഷ്മയെയും മംഗളൂരുവിലെ ഹോട്ടലില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. 

ഇതിനിടെ ഞായറാഴ്ച രാവിലെയാണ് യുവാവ് മരിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ സുഹൃത്തായ യുവതിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. 

നെല്ലിക്കുന്നിലെ സുബാഷ്- ജിഷ ദമ്പതികളുടെ മകളാണ് ഗ്രീഷ്മ. മംഗളൂരു ശ്രീ ദേവികോളേജിലെ ഫിസിയോതൊറാപ്പി വിഭാഗം വിദ്യാര്‍ത്ഥിനിയാണ്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.