പാലക്കുന്ന്: വയനാട്ടുകുലവൻ തറവാടുകളിൽ നടക്കുന്ന തെയ്യം കെട്ടുത്സവങ്ങൾ ആർഭാടങ്ങളും അമിത ചെലവുകളും ഒഴിവാക്കി ആചാരാനുഷ്‌ഠിതമായി കൊണ്ടാണമെന്നു തൃക്കണ്ണാട് കൊളത്തുങ്കാൽ തറവാട്ടിൽ നടന്ന ലോഗോ പ്രകാശന യോഗത്തിൽ പ്രാസംഗികർ അഭിപ്രായപ്പെട്ടു.[www.malabarflash.com]
അടുത്ത ഏപ്രിൽ 29 മുതൽ മെയ് ഒന്നുവരെ നടക്കുന്ന തെയ്യംകെട്ടുത്സവത്തിന്റ ലോഗോ പ്രകാശന ചടങ്ങ് ബേക്കൽ പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ പി.നാരായണൻ ഉദ്‌ഘാടനം ചെയ്തു. ലോഗോ രൂപ കല്പ്പന ചെയ്ത ജിഷ്ണു പവിത്രൻ ഞാണിക്കടവിനെ ചടങ്ങിൽ അനുമോദിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാൻ സി.എച്ച് .നാരായണൻ അധ്യക്ഷത വഹിച്ചു. സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, വർക്കിങ് ചെയർമാൻ അഡ്വ.കെ.ബാലകൃഷ്ണൻ, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി വൈ.പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.വി.ശ്രീധരൻ, കൺവീനർ സുകുമാരൻ പൂച്ചക്കാട്, മുങ്ങത്ത് ദാമോദരൻ നായർ, തൃക്കണ്ണാട് ക്ഷേത്ര ട്രഷടീ ബോർഡ് അംഗം ശിവരാമൻ മേസ്ത്രി, കൊപ്പൽ ദാമോദരൻ, സുധാകരൻ കുതിർ,പി. കുഞ്ഞിക്കണ്ണൻ, പി.പി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment