മലപ്പുറം: കുട്ടികളുടെ നീതി സുരക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹം കൂടുതല്‍ ജാഗരൂകരാകണമെന്ന് മലപ്പുറം എം എല്‍ എ പി ഉബൈദുള്ള പറഞ്ഞു. ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
വാളയാര്‍ സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്തണമെന്നും കേസ് പുനരന്വേഷണം സിബിഐക്ക് വിടണമെന്നും സി പി ടി മലപ്പുറം ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വാളയാര്‍ സംഭവത്തിലെ മുഴുവന്‍ യഥാര്‍ത്ഥ പ്രതികളെയും പിടികൂടി ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ പരമാവധി ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് മലപ്പുറം സ്‌ക്വയറില്‍ സംസ്ഥാന, ജില്ല ഭാരവാഹികളും, അംഗങ്ങളും ചേര്‍ന്നു പ്രതിഷേധ മെഴുക്തിരിജ്വാല തെളിയിച്ചു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മാളിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന് ജില്ല ഇന്‍ചാര്‍ജ് സുജ മാത്യു സ്വാഗതം പറഞ്ഞു. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‌പേഴ്‌സന്‍ ജമീല ടീച്ചര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഡോക്ടര്‍ അശ്വതി സോമന്‍, പോലീസ് ഓഫീസര്‍ ഫിലിപ്പ് മമ്പാട്, സി പി ടി സ്റ്റേറ്റ് സെക്രട്ടറി വിനോദ് അണിമംഗലത്ത് സി പി ടി നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ബേബി കെ ഫിലിപ്പോസ്, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷാജി കോഴിക്കോട്, തുടങ്ങിയവര്‍ സംസാരിച്ചു.
സിപിടി സംസ്ഥാനപ്രസിഡണ്ടും നാഷണല്‍ കോഡിനേറ്റിംങ് ചെയര്‍മാനുമായ സികെ നാസര്‍ കാഞ്ഞങ്ങാട് മുഖ്യപ്രഭാഷണം നടത്തി. സി പി ടി സ്റ്റേറ്റ് ട്രഷറര്‍ സിദ്ദിഖ് കോഴിക്കോട് നന്ദി പറഞ്ഞു.
ജില്ലാ സമ്മേളനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ട് ടീമിന്റെ മലപ്പുറം ജില്ല കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ആയി അലിഫ് റഹ്മാന്‍, സെക്രട്ടറിയായി ജോബി ജോര്‍ജ്, ട്രഷററായി ഷിബിന്‍ദാസ്,സംസ്ഥാന സമിതി അംഗമായി ഷിജോ വര്‍ഗീസ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.
No comments:
Post a Comment