Latest News

ഉദുമ സ്വദേശി ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഉദുമ: ഉദുമ സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പരിയാരം പാലക്കില്‍ വളപ്പില്‍ ചിണ്ടന്‍ നായര്‍ (ഹരിദാസ്-56) ആണ് മരിച്ചത്.[www.malabarflash.com]

താമസ സ്ഥലത്തെ മുറിയില്‍ വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
പരേതരായ പാലക്കില്‍ നാരായണന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ബേബി.
മക്കള്‍: അഖില, അഖിലേഷ്. മരുമകന്‍: ധര്‍മരാജ് (എണ്ണപ്പാറ).
സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍, കുഞ്ഞമ്മാര്‍, കല്യാണിക്കുട്ടി, ശാന്തകുമാരി.
മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴിന് നാട്ടിലെത്തിക്കും. പിന്നീട് ഉദുമ പടിഞ്ഞാറുള്ള തറവാട്ട് വളപ്പില്‍ സംസ്‌കരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.