Latest News

അബൂദാബിയിൽ നബിദിനാഘോഷവും കാസറകോട്ടുകാരുടെ സംഗമവും നടന്നു

അബൂദാബി: നബിദിനത്തിനോടനുബന്ധിച്ചു കാസര്‍കോട്‌ ജില്ലാ എസ് വൈ എസ് അബൂദാബി യിൽ സംഘടിപ്പിച്ച "നൂറുൻ അലാ നൂറുൻ" വിവിധ പരിപാടികളോടെ ആഘോഷിച്ചു.[www.malabarflash.com]

അബൂദാബിയുടെ വിവിധ ഭാഗങ്ങളിലുള്ള കാസറഗഗോഡ് കാർ അബുദാബി മദിനാ സായിദിലുള്ള ലുലു പാർട്ടി ഹാളിൽ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു

കുട്ടികളുടെ കലാപരിപാടികൾ, ദഫ് മുട്ട്, മൗലിദ് പാരായണം, ബുർദ പാരായണം, നബിദിന പ്രഭാക്ഷണം ഭക്ഷണ വിതരണം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു.

പ്രമുഖ പ്രഭാഷകൻ ബഷീർ ഫൈസി വെണ്ണക്കോട് മുഹമ്മദ് നബി (സ) യുടെ മാനുഷിക കല്പനകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ഹമീദ് പരപ്പ, മുഹമ്മദ് സഅദി കാഞ്ഞങ്ങാട്, ഹമീദ് ഈശ്വരമംഗലം, സിദ്ദീഖ് ഉളുവാർ, അബ്ദുറഹിമാൻ പള്ളപ്പാടി, അബ്ദുല്ല കാനക്കോട് മുനീർ പൂച്ചക്കാട്, സമീർ ചിത്താരി, അഹമ്മദ് മുസ്ല്യാർ കൊളവയൽ, അഷറഫ് നീലേശ്വർ, തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയിൽ ഡോക്ടർ അബൂ ബക്കർ കുറ്റിക്കോലിനെ ആദരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.