പാലക്കുന്ന്: ജില്ലയിൽ 2020 ൽ 13 വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവ ങ്ങൾക്ക് വേദിയൊരുങ്ങും.ഇതിന്റെ ഭാഗമായി ആഘോഷ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രാരംഭ തയ്യാറെടുപ്പുകൾ ആരംഭിച്ചു.[www.malabarflash.com]
എണ്ണത്തിൽ സർവ്വകാല റിക്കാർഡാണിത്. 2019ൽ ജില്ലയിൽ 11 തറവാടുകളിലായിരുന്നു തെയ്യംകെട്ടുത്സവം നടന്നത് . തെയ്യംകെട്ടുത്സവങ്ങളുടെ ബാഹുല്യം കുറയ്ക്കണമെന്ന മഹാസഭയുടെ തീരുമാനപ്രകാരം പാലക്കുന്ന് കഴക പരിധിയിൽ 2021 മുതൽ ഒരു തെയ്യംകെട്ടിന് മാത്രമേ അനുവാദം നൽകുകയുള്ളൂ.
ഏറ്റവും അവസാനം ആഘോഷകമ്മറ്റി രൂപവത്കരിച്ച കൊളത്തൂർ വലിയ വീട് തറവാട്ടിലായിരിക്കും 2020 ലെ ആദ്യത്തെ തെയ്യംകെട്ടുത്സവം അരങ്ങേറുക .
ജില്ലയിൽ തെയ്യംകെട്ടുത്സവത്തിനായി തീയ്യതി നിശ്ചയിച്ച വിവിധ വയനാട്ടുകുലവൻ തറവാടുകളും ദേവസ്ഥാനങ്ങളും .
കൊളത്തുർ വലിയ വീട് തറവാട് (ഫെബ്രുവരി 28,29,മാർച്ച് 1), പെരിയ പാലാട്ട് തറവാട് ദേവസ്ഥാനം (മാർച്ച് 3,4,5), വട്ടംതട്ട ആനക്കുഴി വയനാട്ടു കുലവൻ ദേവസ്ഥാനം( മാർച്ച് 6,7,8), കാഞ്ഞങ്ങാട് തെക്കേ വെള്ളിക്കോത്ത് തറവാട് (മാർച്ച് 20,21,22), പാണൂർ നൂവംവയൽ തറവാട് (ഏപ്രിൽ 8,9,10), കുറ്റിക്കോൽ ചേലിട്ട് കാരൻ തറവാട് (ഏപ്രിൽ 15 മുതൽ 19വരെ ). രാവണീശ്വരം കളരിക്കാൽ താനത്തിങ്കാൽ ദേവസ്ഥാനം (ഏപ്രിൽ 26,27,28), തൃക്കണ്ണാട് കൊളത്തുങ്കാൽ തറവാട് (ഏപ്രിൽ 29,30,മെയ് 1), പട്ള ഭണ്ഡാരവീട് തറവാട് (മെയ് 1,2,3), ജാൽസൂർ(സുള്ള്യ) വാഴവളപ്പിൽ തറവാട്(മെയ് 5,6,7) , പാക്കം പള്ളിപ്പുഴ പുലിക്കോടൻ തറവാട്(മെയ് 8,9,10), ചൗക്കി(കാസർകോട്) കാവിൽ ഭണ്ഡാര വീട് തറവാട് (മെയ് 15,16,17), ഏച്ചിക്കാനം ചെറക്കറ ആലത്തിൻ കടവ് ദേവസ്ഥാനം (മെയ് 23,24,25 26).
No comments:
Post a Comment