Latest News

വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവാവു മരിച്ചു

ബദിയടുക്ക: വിഷം ഉള്ളിൽചെന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. നെല്ലിക്കട്ടയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മാവിനക്കട്ടയിലെ മുഹമ്മദ് ഇർഷാദ് (22‌) ആണു മരിച്ചത്.[www.malabarflash.com]

24നു രാത്രി 12നു താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇർഷാദിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വിഷം അകത്തു ചെന്നതായി പരിശോധനയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ്‌ മരിച്ചത്. അഷറഫ്– അസ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഇംതിയാസ്, ഇർഫാൻ, റജീന, രഹ്ന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.