Latest News

ദേശീയപാതയുടെ നരകയാത്ര; പാട്ടിലൂടെ പ്രതിഷേധവുമായി അസീസ് പുലിക്കുന്ന്

കാസര്‍കോട്: കാസര്‍കോട് മുതല്‍ തലപ്പാടി വരെ തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ യെക്കുറിച്ച് ഒരുപാട് പ്രതിഷേധങ്ങള്‍ നാട്ടില്‍ നടക്കുമ്പോള്‍ പാട്ടിലൂടെ പ്രതിഷേധിക്കുകയാണ് കാസര്‍കോട്ടെ പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ അസീസ് പുലിക്കുന്ന്.[www.malabarflash.com]

പൊട്ടിപൊളിഞ്ഞ റോഡിലെ നരക യാത്രയെക്കുറിച്ച് പ്രതിഷേധമായി ആക്ഷേപഹാസ്യ രൂപത്തില്‍ റിയാസ് നായന്മാര്‍മൂല ഗാനരചന നിര്‍വഹിച്ച് അസീസ് പുലിക്കുന്ന് പാടിയ “ഇത് റോഡോ അല്ല തോടോ” എന്ന ഗാനം വാട്‌സാപ്പ് അടക്കമുളള സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പ്രതിഷേധം ശക്തമായതോടെ ലക്ഷങ്ങള്‍ ചെലവാക്കി റോഡിന്റെ അറ്റകുറ്റപണി ചെയ്‌തെങ്കിലും വീണ്ടും ഒരു മഴ പെയ്തതോടെ റോഡ് വീണ്ട പഴയ പടി തന്നെയായി.

ഇതോടെ വീണ്ടും പ്രതിഷേധവുമായി അസീസ് പുലിക്കുന്ന് രംഗത്തെത്തി. റോഡോ അല്ല തോടോ എന്ന ഗാനത്തിന്റെ രണ്ടാം ഭാഗമായി ഒരു ഗാനം കൂടി അസീസ് പുറത്തിറക്കിയതോടെ അതും ഇപ്പോള്‍ തരംഗമായി മാറുകയാണ്.

വര്‍ഷങ്ങളായി മാപ്പിളപ്പാട്ട് വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന അസീസ് പുലികുന്ന് താരാട്ട് പാട്ടിന്റെ സുല്‍ത്താന്‍ എന്നാണ് അറിയപ്പെടുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.