Latest News

പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിക്ക് വധഭീഷണിക്കേസിൽ 7 മാസം തടവ്

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി എ.പീതാംബരനെ കോൺഗ്രസ് പ്രവർത്തകയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കേസിൽ ഏഴു മാസം തടവിനും 6,000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു.[www.malabarflash.com] 

ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. പീതാംബരനു പുറമെ കൂട്ടുപ്രതി സുരേന്ദ്രൻ കല്യോട്ടിനും കോടതി ശിക്ഷ വിധിച്ചു.

2019 ജനുവരി 8നാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും കത്തി കാട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി.

പെരിയ പരപ്പക്കെട്ടിലെ രാഘവൻ നായരുടെ ഭാര്യ കല്യോട്ട് ശോഭനയുടെ പരാതിയിൽ ബേക്കൽ ബേക്കല്‍പോലീസാണ് ഇരുവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെ കേസെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.