Latest News

ഉദുമ മേഖലാ ബീച്ച് ഗെയിംസ് സമാപിച്ചു

ബേക്കൽ: കായിക കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന യുവജന ക്ഷേമ വകുപ്പ്, ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഉദുമ മേഖലാ ബീച്ച് ഗെയിംസ് സമാപിച്ചു.[www.malabarflash.com] 

പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിൽ ബിആർഡിസി എംഡി ടി കെ മൻസൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര അധ്യക്ഷയായി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മാലി, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, സംസ്ഥാന യുവജന കമീഷൻ അംഗം കെ മണികണ്ഠൻ, കെ ഇ എ ബക്കർ, എം എ ലത്തീഫ്, പി കെ അബ്ദുല്ല, കെ രവിവർമ്മൻ, ടി വി ബാലൻ, അനിൽ ബങ്കളം, എ വി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി സുധാകരൻ സ്വാഗതം പറഞ്ഞു. 

സമാപന സമ്മേളനത്തിൽ വിജയികൾക്ക് കളക്ടർ ഡോ. ഡി സജിത്ത് ബാബു സമ്മാനം നൽകി. ജില്ലാ സ്പോർട്സ് കൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായി. എം എസ് സുധീപ് ബോസ്, കെ പുഷ്കരാക്ഷൻ, എ ശശികുമാർ, മൂസ പാലക്കുന്ന് എന്നിവർ സംസാരിച്ചു. പ്രോഗ്രം ജില്ലാ കോ -ഓർഡിനേറ്റർ പള്ളം നാരായണൻ സ്വാഗതവും ടി വി മുരളീധരൻ നന്ദിയും പറഞ്ഞു.

ബീച്ച് ഗെയിംസ് വിജയികൾ: (ഒന്നും രണ്ടും സ്ഥാന ലഭിച്ചവർ)
വോളിബോൾ
വനിതകൾ: 
തരംഗം ചെർക്കാപ്പാറ
ഫ്രണ്ട്സ് വെളുത്തോളി. 
 
പുരുഷന്മാർ: 
സെൻറർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കുറ്റിക്കോൽ,
കാസ്ക്ക് ചെമ്മനാട്. 

ഫുട്ബോൾ:
ഗോൾഡ് ഹിൽ ഹദ്ദാദ് നഗർ
ഇ കെ.നായനാർ 'തൊക്കാനം മൊട്ട.
കമ്പവലി
വനിതകൾ: 
ഫ്രണ്ട്സ് അമ്പങ്ങാട് 
പീപ്പിൾസ് കോളേജ് മുന്നാട്: 

പുരുഷന്മാർ: 
യുവധാര ആലക്കോട്
ടൗൺ ടീം ഉദുമ.
കബഡി 
വനിതകൾ:
റെഡ് വേൾഡ് കൊപ്പൽ
ഫ്രണ്ട്സ് വെളുത്തോളി.
പുരുഷന്മാർ: 
ഫ്രണ്ട്സ് ആറാട്ട് കടവ്, 
വിക്ടറി പള്ളം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.