കാഞ്ഞങ്ങാട്: അജാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബും മൻസൂർ നഴ്സിംഗ് സ്കൂളും സംയുക്തമായി ലോക പ്രമേഹ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി പ്രമേഹ ബോധവത്കരണ റാലി, എക്സിബിഷൻ, ബോവത്കരണ ക്ലാസ്, ജീവിതശൈലീ രോഗ നിർണയ ക്യാമ്പ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.[www.malabarflash.com]
കോട്ടച്ചേരിയിൽ നിന്നും ആരംഭിച്ച പ്രമേഹ ബോധവത്കരണ റാലി ബേക്കൽ ഫോർട്ട് ലയൺസ് ഓഫിസിനു മുന്നിൽ സമാപിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗം ഹമീദ് ചേരക്കാടത്തിന്റെ അധ്യക്ഷതയിൽ അജാനൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.വിരാഘവൻ ഉദ്ഘാടനം ചെയ്തു. അജാനൂർ പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ മധുസൂദനൻ സ്വാഗതം പറഞ്ഞു.
ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അൻവർ ഹസ്സൻ ആരോഗ്യ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവത്കരണ ക്ലാസിന് അജാനൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ അഹമ്മദ് ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രമേശൻ കെ.എം എന്നിവർ നേതൃത്വം നൽകി. ലയൺസ് ക്ലബ്ബ് സോൺ ചെയർപേഴ്സ്ൻ എം.ബി ഹനീഫ്, സീനിയർ സിറ്റിസൺ പടിഞ്ഞാറേക്കര ഭാരവാഹി അരവിന്ദാക്ഷൻ നായർ, ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് മുൻ പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട്, സെക്രട്ടറി ഹാറൂൺ ചിത്താരി, അഷറഫ് കൊളവയൽ എന്നിവർ പ്രസംഗിച്ചു.
സീനിയർ സിറ്റിസൺ പടിഞ്ഞാറേക്കര യൂണിറ്റ് പ്രവർത്തകർ, കുടുംബ ശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങിയ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.
No comments:
Post a Comment