Latest News

'മഴവില്ലാകാം മണ്ണിലിറങ്ങാം' മഴവിൽ സംഘം അംഗത്വ കാല കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം

കാസര്‍കോട്: മഴവിൽ സംഘത്തിന്റെ അംഗത്വ കാല കാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ല തല ഉദ്ഘാടനം സമസ്ത കേരള ജംഇയത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ എം അലി കുഞ്ഞി മുസ്‌ല്യാര്‍ ഷിറിയ നിർവഹിച്ചു.[www.malabarflash.com]

മഴവില്ലാകുക മണ്ണിലിറങ്ങുക എന്ന തല വാചകത്തിൽ ഡിസംബർ ഒന്ന് മുതൽ 30 വരെയാണ് അംഗത്വ കാല കാമ്പയിൻ. പഠനം മധുരം സേവനം മനോഹരം എന്ന ലക്ഷ്യത്തിലാണ് മഴവിൽ സംഘം ഗ്രാമങ്ങളിലും സ്കൂളുകളിലും പ്രവർത്തിച്ചു വരുന്നത്.

കാമ്പയിൻ കാലയാളവിൽ വിവിധങ്ങളായ പദ്ധതികൾ മഴവിൽ സംഘത്തിനു കീഴിൽ സംഘടിപ്പിക്കും . ഒമ്പത് ഡിവിഷനിലും അമ്പത് സെക്ടറിലും 400 യൂണിറ്റുകളിലും മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പ്രമുഖർ ഉദ്ഘാടനം ചെയ്യും. ഡിവൈൻ അസംബ്ലി, കുട്ടിസഭ, തമ്പ്, വർണ റാലി , കൊടി മരം എന്നീ പരിപാടികൾ വരും ദിവസങ്ങളിൽ നടക്കും.

കുമ്പള ഷിറിയ യൂണിറ്റിലെ മഴവിൽ സംഘത്തിലെ കുട്ടികൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്താണ് താജുശ്ശരീഅ അലി കുഞ്ഞി ഉസ്താദ്‌ ഉദ്ഘാടനം നിർവഹിച്ചത്. 

ചടങ്ങിൽ എസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി ഷകീർ എം ടി പി, ശംസീർ സൈനി,റഷീദ് സഅദി,നംഷാദ് ബേക്കൂർ, ഷാഫി ബീരിച്ചേരി, മജീദ് ഫാളിലി കുണ്ടാർ എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.