Latest News

കുടുംബസംഗമത്തിൽ ഓർമകളുടെ തിരയിളക്കവുമായി മുൻകാല കപ്പലോട്ടക്കാർ , മർച്ചന്റ് നേവി ക്ലബ്‌ മുതിർന്ന നാവികരെ ആദരിച്ചു

പാലക്കുന്ന്: കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌ സംഘടിപ്പിച്ച കുടുംബസംഗമം പതിറ്റാണ്ടുകൾ പഴക്കമുള്ള ഓർമ്മ പുതുക്കൽ വേദിയായി. ദീർഘകാലം ഓർമയിൽ ഒളിഞ്ഞിരുന്ന കടൽയാത്രയിലുണ്ടായ കയ്പ്പും കഷ്ടപ്പാടും ഒപ്പം ഒത്തിരി സന്തോഷങ്ങളും പരസ്പരം പങ്കുവച്ചപ്പോൾ അത് പിൻതലമുറയിലെ കുരുന്നുകളടക്കം, സംഗമത്തിൽ പങ്കെടുത്ത സർവ്വർക്കും കൗതുക വിശേഷങ്ങളായി.[www.malabarflash.com]

സീമെൻസ് ഐക്യദിനത്തിൽ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌ സംഘടിപ്പിച്ച കുടുംബ സംഗമം യു.കെയിലെ സതാംപ്ടൺ ആസ്ഥാനമായി മർച്ചന്റ് നേവി ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സൈലേഴ്സ് സൊസൈറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാന്ദ്ര വെൽസ് (ലണ്ടൻ) ഉദ്‌ഘാടനം ചെയ്തു. 

മർച്ചന്റ് നേവി ക്ലബ്‌ പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അധ്യക്ഷനായി. ഏഷ്യൻ റീജിണൽ ഡെവലപ്മെന്റ് മാനേജർ ഗാവിൻ ലിം, ഇന്ത്യയിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് മാനേജർ ക്യാപ്റ്റൻ വി.മനോജ്‌ ജോയ്, മർച്ചന്റ് നേവി ക്ലബ്‌ ചീഫ് പാട്രൺ വി.കരുണാകരൻ മംഗളൂർ, സൈലേഴ്സ് സൊസൈറ്റി വോളന്റീയർ ജോബ് ജോൺ, ചിദംബരം കാമരാജർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാരിടൈം സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എം.ഡി. കാഞ്ചന അളഗിരി,കോട്ടിക്കുളം മർച്ചന്റ് നേവി യൂത്ത് വിംഗ് പ്രസിഡന്റ് പി.വി.ജയരാജൻ, ഓഫീസേഴ്‌സ് ആൻഡ് എഞ്ചിനീയർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ സുരേഷ് പെരായിൽ, ക്ലബ്‌ ഭാരവാഹികളായ യു.കെ.ജയപ്രകാശ്,
നാരായണൻ കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു. 

 സ്വപ്ന മനോജായിരുന്നു പരിപാടിയുടെ കോർഡിനേറ്റർ. കപ്പൽ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികളുമുണ്ടായിരുന്നു .

മുതിർന്ന കപ്പലോട്ടക്കാരെ കുടുംബ സംഗമത്തിൽ പൊന്നാടയും പുരസ്കാരവും പണക്കിഴിയും നൽകി ആദരിച്ചു. 

 75 പിന്നിട്ട പി.ബമ്പൻ(ഉദയമംഗലം),കെ.ടി.നാരായണൻ (രാവണേശ്വരം) , 65 പിന്നിട്ട എൻ.വി. കുമാരൻ (ഉദുമ), ബി.എ.രാധാകൃഷ്ണൻ (കാഞ്ഞങ്ങാട്), കെ.കൃഷ്ണൻ (തൃക്കണ്ണാട്), വി.രാമൻ (മുദിയക്കാൽ), സി.നാരായണൻ (കാഞ്ഞങ്ങാട്), ബഷീർ അഹമദ്(പട്ടത്താനം), ബി.ഭാസ്കരൻ (കാഞ്ഞങ്ങാട്), എം.കുമാരൻ (മുല്ലച്ചേരി) എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത് .
സൈലേഴ്സ് സൊസൈറ്റിയിൽ നിന്നുള്ള അതിഥികളെ വി.കരുണാകരൻ പൊന്നാടയും പുരസ്കാരവും നൽകി ആദരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.