Latest News

സായി സമിതി കണ്‍വീനര്‍മാരുടെ അഖിലേന്ത്യ സമ്മേളനം സമാപിച്ചു; ജില്ലയില്‍ നിന്നും സമിതി കണ്‍വീനര്‍മാര്‍ പങ്കെടുത്തു

പുട്ടപര്‍ത്തി: ശ്രീ സത്യസായി ബാബയുടെ 94-ാം പിറന്നാളാഘോഷത്തിന്റെ മുന്നോടിയായി പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലെ പൂര്‍ണ ചന്ദ്ര ഓഡിറ്റോറിയത്തില്‍ സായി സമിതി കണ്‍വീനര്‍മാര്‍ക്കുള്ള അഖിലേന്ത്യ സമ്മേളനം നടന്നു. [www.malabarflash.com]

കാസര്‍കോട് ജില്ലയില്‍ നിന്നും ഏഴ് സമിതി കണ്‍വീനര്‍പങ്കെടുത്തു. അഖിലേന്ത്യ പ്രസിഡണ്ട് നിമിഷ് പാണ്ഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. സത്യസായി ബാബയുടെ സന്ദേശം ഇന്ത്യയൊട്ടുക്കും പ്രചരിപ്പിക്കാനും ജീവിതത്തിലേക്ക് പകര്‍ത്തുവാനും ഓരോ കണ്‍വീനര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 

സായി സെന്‍ട്രല്‍ ട്രെസ്റ്റ് ഡയറക്ടര്‍ രത്‌നാകര്‍ മുഖ്യ പ്രഭാഷണം നടത്തി. മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ കണ്‍വീനമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി സംസാരിച്ചു. 

കാസറഗോഡ് ജില്ലയില്‍ നിന്നും കേരള സത്യസായി സേവാ സംഘടനയുടെ കീഴിലുള്ള ജില്ലയിലെ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്, ചീമേനി, കല്യോട്ട്, കാസറഗോഡ്, ബേഡകം, ഉദുമ എന്നി സമിതികളിലെ കണ്‍വീനര്‍മാരായ പ്രൊഫ. കെ.പി ഭരതന്‍, വി ഗോപാലന്‍ വൈക്കത്ത്, തമ്പാന്‍ എന്‍, വി ചന്തു, രാജേന്ദ്രന്‍, എ.സുകുമാരന്‍ വൈദ്യര്‍, സുകുപള്ളം എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. 

നവംബര്‍ 23നാണ് സത്യസായി ബാബയുടെ 94-ാം ജന്മദിനാഘോഷം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.