ചെറുവത്തൂര്‍: ബൈക്ക് ടാങ്കറിലിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് പയ്യോളിയിലെ രാംദാസ് - മിനി ദമ്പതികളുടെ മകന്‍ രാഹുല്‍ ദാസ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി 12.15 മണിയോടെ ചെറുവത്തൂര്‍ ഞാണങ്കൈയിലാണ് അപകടമുണ്ടായത്.[www.malabarflash.com]
ഒന്നരമാസം മുമ്പാണ് രാഹുല്‍ദാസ് മരപ്പണിക്കായി ചെറുവത്തൂരിലെത്തിയത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ചന്തേരയിലെ താമസസ്ഥലത്തേക്ക് പോകുമ്പോള്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
അരഭാഗത്തുകൂടി ലോറി കയറിയിറങ്ങുകയും ബൈക്ക് പൂര്‍ണമായും തകരുകയും ചെയ്തു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. രാഹുല്‍ ദാസിന് ഒരു സഹോദരനുണ്ട്.

No comments:
Post a Comment