പയ്യന്നൂർ: പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത ചടങ്ങിൽ തലപ്പാടി-കാസര്‍കോട് ദേശീയപാതയുടെ ശോചനീയാവസ്ഥയെക്കുറിച്ചു രാജ്മോഹൻ ഉണ്ണിത്താൻ എംപി വികാരാധീനനായപ്പോൾ റോഡ് പണി തിങ്കളാഴ്ച തന്നെ ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പ്.[www.malabarflash.com]
പയ്യന്നൂരിൽ പൊതുമരാമത്ത് വകുപ്പ് പണികഴിപ്പിക്കുന്ന പുതിയ റസ്റ്റ് ഹൗസിന്റെ പ്രവൃത്തി ഉദ്ഘാടനത്തിനെത്തിയായിരുന്നു മന്ത്രി ജി. സുധാകരൻ. ചടങ്ങിൽ എംപി തലപ്പാടി-കാസര്‍കോട് ദേശീയപാതയുടെ ശോചനീയാവസ്ഥയും താൻ നടത്തിയ നിരാഹാരത്തെ തുടർന്ന് പണം കേന്ദ്രം അനുവദിച്ചിട്ടും പണി ആരംഭിക്കാത്ത ഉദ്യോഗസ്ഥരുടെ അലംഭാവവും പ്രസംഗമധ്യേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
""ഇപ്പോൾ തന്നെ രണ്ടുപേർ മരണപ്പെടുകയും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തു. ജനങ്ങളെ ജനിയും ദുരിതക്കയത്തിൽ തുടരാൻ അനുവദിക്കാൻ കഴിയില്ല. ഇനിയും ഒരു മരണം ഈ റോഡിൽ ഉണ്ടായാൽ താങ്ങാൻ കഴിയില്ല. ഈ റോഡിലൂടെ ഒന്ന് സഞ്ചരിച്ചാൽ മന്ത്രിക്ക് മനസിലാകും. ജനങ്ങളുടെ ദുരിതം ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിച്ചപ്പോഴാണ് താൻ 24 മണിക്കൂർ നിരാഹാരം കിടന്നത്. അതേ തുടർന്ന് കേന്ദ്രം ഫണ്ട് അവദിച്ചപ്പോൾ മുടന്തൻ ന്യായം പറഞ്ഞ് ഉദ്യോഗസ്ഥർ റോഡ് നവീകരണം വൈകിപ്പിക്കുകയാണ് ഇനിയും ക്ഷമിക്കാൻ കഴിയില്ല അതിനാലാണ് മന്ത്രി സമക്ഷം പറയുന്നത്.'' വികാരാധീനനായി എംപി പറഞ്ഞു.
ഇതിനെത്തുടർന്ന് മന്ത്രി സ്റ്റേജിൽ തന്നെയിരുന്ന് എൻഎച്ച് ചീഫ് എൻജിനിയറെ നേരിട്ടുവിളിച്ചു കാര്യങ്ങൾ തിരക്കി. പണം വകയിരിത്തിയിട്ടും എന്താണ് കാലതാമസമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആരാഞ്ഞു. തിങ്കളാഴ്ച തന്നെ കാസര്‍കോട് തലപ്പാടി റോഡിൽ പണി ആരംഭിക്കുമെന്ന് നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ മന്ത്രിക്കും എംപിക്കും ഉറപ്പുനൽകി. തിങ്കളാഴ്ച പണി ആരംഭിക്കുമെന്നു പറഞ്ഞിട്ടു പണി ആരംഭിച്ചില്ലെങ്കിൽ പ്രശ്നം വഷളാകുമെന്നും മന്ത്രി താക്കീത് നൽകി.

No comments:
Post a Comment