Latest News

തൃക്കണ്ണാട് ബ്രഹ്മകലശോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സത്തിന്റെ ബ്രോഷർ ട്രസ്റ്റി ബോർഡ് ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ നായർ പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ഇ. ശ്രീവത്സൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.[www.malabarflash.com]

 ജനറൽ കൺവീനർ സി.എച്ച് .നാരായണൻ, വർക്കിങ് ചെയർമാൻ എം.പി.കുഞ്ഞിരാമൻ മണിയാണി, ട്രസ്‌റ്റി ബോർഡ് അംഗങ്ങളായ ശിവരാമൻ മേസ്ത്രി, മൻമോഹൻ ബേക്കൽ, മേലത്ത് സത്യനാഥൻ നമ്പ്യാർ, എക്സിക്യൂട്ടീവ് ഓഫീസർ എ.കെ.അരവിന്ദാക്ഷൻ, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി ജ.സെക്രട്ടറി ഉദയമംഗലം സുകുമാരൻ, സി.വി.സതീശൻ, ഗംഗാധരൻ നായർ ഇടുവുങ്കാൽ, എൻ.ടി.ബാലകൃഷ്ണൻ, മുരളീധരൻ കുതിരക്കോട് എന്നിവർ പ്രസംഗിച്ചു. 

മൂന്നര പതിറ്റാണ്ടിന് ശേഷമാണിവിടെ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം ജനുവരി 31മുതൽ ഫെബ്രുവരി 8വരെ നടക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.