Latest News

ഗണിതശാസ്ത്ര ബിരുദ വിദ്യാർഥികൾക്കായി ശില്പശാല സംഘടിപ്പിച്ചു

കാസര്‍കോട്‌: കാസര്‍കോട്‌ ഗവൺമെൻറ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെയും കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്റെയും സംയുക്താഭിമുഖ്യത്തിൽ കാസർകോട് ജില്ലയിലെ ഗണിതശാസ്ത്ര ബിരുദ വിദ്യാർഥികൾക്കായി നാല് ദിവസത്തെ ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.[www.malabarflash.com]

കോഴിക്കോട് സർവ്വകലാശാല ഗണിതശാസ്ത്ര വിഭാഗം മുൻ മേധാവി പ്രൊഫസർ എം.എസ്.ബാലസുബ്രഹ്മണി ഉദ്ഘാടനം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ എ. എൽ. അനന്ദപത്മനാഭ അധ്യക്ഷത വഹിച്ചു.

പ്രൊഫസർ എം.എസ്.ബാലസുബ്ര മണി, പ്രൊഫസർ എ.ജെ. ജയന്തൻ( ഗോവ സർവകലാശാല ), ഡോക്ടർ എം. കുഞ്ഞനന്ദൻ (ഗോവ സർവകലാശാല), ഡോക്ടർ മുരളീകൃഷ്ണൻ കെ. (എൻഐടി കാലിക്കറ്റ്), ഡോക്ടർ അലി അക്ബർ കെ. (സെൻട്രൽ യൂണിവേഴ്സിറ്റി,കേരള), ഡോക്ടർ അഖിലേഷ് പി. (കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ), ഡോക്ടർ വി. ബി. കിരൺ കുമാർ (കുസാറ്റ് ) എന്നിവർ ശില്പശാല കൈകാര്യം ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ ഗവൺമെൻറ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ രമ. എം ,IQAC കോർഡിനേറ്റർ ഡോക്ടർ ജിജോ പി.യു, ശില്പശാല കോർഡിനേറ്റർ ഡോക്ടർ അഖിലേഷ് പി.,ലോക്കൽ കോർഡിനേറ്റർമാരായ ഡോക്ടർ മുബീന ടി. , ശ്രീമതി ആയിശത്ത് ഫസ്ന ടി.പി., കോളേജ് യൂണിയൻ ഭാരവാഹി ദർശന തുടങ്ങിയവർ സംസാരിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.