ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടത്തിന് തീ പിടിച്ച് 43 പേർ മരിച്ചു. 52 പേരെ രക്ഷപ്പെടുത്തി. നിരവധി പേർക്കു പരുക്കുണ്ടെന്നാണ് സൂചന. ഇവരെ ആശുപത്രിയിലേക്കു മാറ്റി.[www.malabarflash.com]
പുലർച്ചെ 5.22 ന് റാണി ഝാൻസി റോഡിലെ ഒരു സ്കൂൾ ബാഗ് നിർമാണ ശാലയ്ക്കാണ് തീപിടിച്ചത്. ഈ കെട്ടിടത്തിൽ ഉറങ്ങിയിരുന്ന തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മുപ്പത് ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്.
ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റ ഇരുപതോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലർക്കും കനത്ത പുക ശ്വസിച്ചതു മൂലമുണ്ടായ അസ്വസ്ഥതയുമുണ്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

No comments:
Post a Comment