കാഞ്ഞങ്ങാട്: കുന്നുമ്മൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻെറ ചരിത്രത്തെ ആസ്പദമാക്കി തത്ത്വമസി - കാരളി മൂവിസിൻെറ ബാനറിൽ എൻ.വി.പവിത്രൻ നിർമ്മിച്ച് ചന്ദ്രൻ കാരളി സംവിധാനം ചെയ്യുന്ന എൻെറ അയ്യപ്പൻ സി ഡി പ്രകാശന ഉദ്ഘാടനവും പ്രദർശനവും ക്ഷേത്ര പരിസരത്ത് ഹൊസ്ദുർഗ്ഗ് ഡി വൈ എസ് പി പി.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ഡോ.കെ.ജി. പൈ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഭാസ്ക്കരൻ നമ്പ്യാർ അധ്യക്ഷനായി, രതീഷ് കണ്ടടുക്കം, തത്വമസി കാരളി മൂവിസ് പ്രസിഡണ്ട് ടി.വി.സുശീല ബാബുരാജ്, സി.ബാലകൃഷ്ണൻ, .ചന്ദ്രൻ കാരളി എന്നിവർ സംസാരിച്ചു.
തത്വമസി കാരളി മൂവിസ് സെക്രട്ടറി ഒ.വി.മനോജ് സ്വാഗതവും, എൻ.വി.പവിത്രൻ നന്ദിയും പറഞ്ഞു .
No comments:
Post a Comment