Latest News

അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി

ബംഗ്ലൂരു: ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും കഠിനമായ ഛര്‍ദ്ദിയെയും തുടര്‍ന്ന് കഴിഞ്ഞ ദിവസം ബംഗ്ലുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.[www.malabarflash.com]

ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് കഠിനമായ ചര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും മൂലം അവശനിലയില്‍ മഅ്ദനിയെ ബംഗ്ലൂരുവിലെ തമസിക്കുന്ന വസതിക്ക് സമീപമുള്ള അല്‍ശിഫാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

ബംഗ്ലൂരു സ്ഫോടനക്കേസ് വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ നടപടിക്രമങ്ങളുടെ ഭാഗമായുള്ള വിചാരണയില്‍ പങ്കെടുക്കാന്‍ എത്തിയ മഅ്ദനിക്ക് കോടതിയില്‍ വെച്ച് ശക്തമായ ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ പ്രാഥമീക ചികിത്സ തേടിയിരിന്നു. പിന്നീട് രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് അല്‍ശിഫാ ഹോസ്പിറ്റലിലെ ത്രീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരിന്നു.

രണ്ട് ദിവസത്തെ പരിശോധനകള്‍ക്കും തുടര്‍ന്നുള്ള ചികിത്സകള്‍ക്കും ശേഷം ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡയബറ്റിക് ന്യൂറോപതി മൂലം ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനശേഷിയില്‍ കാര്യമായ തകരാറുസംഭവിച്ചത് മൂലം ഉപയോഗിക്കുന്ന മരുന്നകളോട് ശരീരം പ്രതികരിക്കുന്നതില്‍ കാലതമസം നേരിടുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.