പാലക്കുന്ന് : എനർജി മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജില്ല പാൻടെക് , കാൻഫെഡ് സോഷ്യൽ ഫോറം എന്നിവയുടെ സഹകരണത്തോടെ ഊർജ്ജ സംരക്ഷണം ദിനം ആചരിച്ചു. ഒപ്പ് ശേഖരണവും നടത്തി.[www.malabarflash.com]
പാലക്കുന്ന് ടൗണിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.പാൻടെക് ജനറൽ സെക്രട്ടറി കൂക്കാനം റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ. കസ്തുരി ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.
എനർജി മാനേജ്മെന്റ് റിസോഴ്സ് പേഴ്സൺമാരായ രാജൻ കൊടക്കാട് , പാറയിൽ അബൂബക്കർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രഭാകരൻ തെക്കേക്കര, കെ.സന്തോഷ്കുമാർ, സൈന അബൂബക്കർ, പാൻടെക് മെമ്പർ ടി.തമ്പാൻ എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment