Latest News

വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു, വീടുവിട്ടിറങ്ങിയ യുവതി കാമുകനൊപ്പം അപടകത്തില്‍ മരിച്ചു

കൊച്ചി: വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം പോയ യുവതിയും കാമുകനും അപകടത്തില്‍ മരിച്ചു. ചോറ്റാനിക്കര പ്രദീപ് നിവാസില്‍ സുനിലിന്റെ മകന്‍ ശ്യാം സുനില്‍(23), പള്ളിക്കര വെമ്പിള്ളി മേപ്പിള്ളിമൂലയില്‍ പകിടപ്പറമ്പില്‍ കണ്ണന്റെ മകള്‍ ശ്രാവണി (19) എന്നിവരാണ് മരിച്ചത്.[www.malabarflash.com] 

എം.സി റോഡില്‍ വാളകത്തായിരുന്നു ബൈക്കിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചത്.  മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് കരട്ടെവാളകത്ത് ലോറിയുടെ പിറകില്‍ ഇടിച്ചു കയറുകയായിരുന്നു. 

രാവിലെ കാല്‍നട യാത്രികരാണ് അപകടം പൊലിസിനെ അറിയിച്ചത്. ഇരുവരെയും പോലീസ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട ശ്രാവണി കാമുകനായ ശ്യാം സുനിലിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ബൈക്കില്‍ കയറി പോയെന്നാണ് പൊലിസിനു ലഭിച്ച വിവരം. ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തില്‍ ഡ്രൈവറായ ശ്യാം. ശബരിമല തീര്‍ഥാടനത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.