ആലപ്പുഴ: പത്തുമാസം പ്രായമുള്ള മകന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവ്. മാവേലിക്കര കറ്റാനം ഭരണിക്കാവ് ഇളപ്രാവിൽ ദീപയെയാണ് (32) ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി ടി.കെ. രമേഷ്കുമാർ ശിക്ഷിച്ചത്.[www.malabarflash.com]
2011 ജനുവരി 19ന് കേൾവി ശക്തിയില്ലാത്ത മകൻ ഹരിനന്ദനെ വിഷം കൊടുത്ത് കൊന്നുവെന്നായിരുന്നു കേസ്.
ഭർത്താവിനോട് വഴക്കിട്ട് കറ്റാനത്തെ സ്വന്തം വീട്ടിൽ പോയ ദീപ കുഞ്ഞിന് വിഷം നൽകിയശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അവശനിലയിൽ ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. കുളനട സ്വദേശിയും സൈനികനുമായ ഭർത്താവ് പ്രകാശിന്റെ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്.

No comments:
Post a Comment