ദുബൈ: 2020 ജനുവരി 10 ന് ദുബൈയില്‍ വെച്ച് നടക്കുന്ന യുഎഇയിലുള്ള കോട്ടിക്കുളം മഹല്‍ നിവാസികളുടെ സംഗമം 'അഹ്‌ലന്‍ കോട്ടിക്കുളം' സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.[www.malabarflash.com]
കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ദുബൈ ശാഖാ വൈസ് പ്രസിഡണ്ട് ഹമീദ് ചന്ദ്രിക, കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ജാബിര്‍ കബ്രോസിന് നല്‍കി കൊണ്ട് ലോഗോ പ്രകാശനം നിര്‍വഹിച്ചു.
ഹമീദ് മാലംകുന്ന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സലാം ഹാജി അധ്യക്ഷത വഹിച്ചു.
ഹമീദ് മാലംകുന്ന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സലാം ഹാജി അധ്യക്ഷത വഹിച്ചു.
മഹല്‍ നിവാസികളില്‍ നിന്നും ക്ഷണിച്ച 50 ഓളം ലോഗോയില്‍ ഉബൈദ് അബ്ദുല്‍ റഹിമാന്‍ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത.
ബഷീര്‍ മാട്ടു, അബൂബക്കര്‍ കുറുക്കന്‍ക്കുന്ന്, മാഹിന്‍ പള്ളിക്കാല്‍, അഹ്മദ് നാസ്‌കോ, സമീര്‍ മഹ്മൂദ്, സൈഫു ഫല്കന്‍, നസീ കാപ്പില്‍, മമ്മി കപ്പണക്കാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജാഷിര്‍ കോട്ടപ്പാറ സ്വാഗതവും ഇല്ലു കപ്പണക്കാല്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment