ദുബൈ: യു.എ.ഇയുടെ അഭിമാനകരമായ നിലനില്‍പ്പിനും അഖണ്ഡതക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുമ്പില്‍ രാജ്യം രക്ത സാക്ഷി ദിനാചരണം നടത്തി.[www.malabarflash.com]
ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന രക്തസാക്ഷി ദിനാചരണ പരിപാടി ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.
യു.എ.ഇയുടെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കാളികളായി ഈ രാജ്യത്തിന്‍റെ വളര്‍ച്ചയിലും അഭിമാനകരമായ പുരോഗതിയിലും വിലമതിക്കാനാവാത്ത സംഭാവനകളര്‍പ്പിക്കുന്നവരാണ് ഇന്ത്യന്‍ സമൂഹമെന്നു അദ്ദേഹം പറഞ്ഞു.
അഡ്വ: ഇബ്രാഹിം ഖലീല്‍ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി പി.വി റയീസ് തലശ്ശേരി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി മുസ്തഫ വേങ്ങര, ഓര്‍ഗ:സെക്രട്ടറി ഹംസ തോട്ടി, ഇബ്രാഹിം മുറിച്ചാണ്ടി,ഒ.കെ ഇബ്രാഹിം, സി.കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മജീദ് മടക്കിമല, ഒ.മൊയ്തു, എന്‍.കെ ഇബ്രാഹിം,ഹനീഫ് ചെര്‍ക്കള, സി.എം.സൈതലവി, ഹംസ ഹാജി മാട്ടുമ്മല്‍, കെ.പി നൂറുദ്ദീന്‍, സലാം കന്യാപ്പാടി, അഷ്‌റഫ് തോട്ടോളി, സിദ്ദീഖ് ചൗക്കി എന്നിവര്‍ സംബന്ധിച്ചു.
റിയാസ് മാണൂര്‍ അനുഭവ വിവരണം നടത്തി. സബ്കമ്മിറ്റി ജന:കണ്‍വീനര്‍ മൊയ്തു മക്കിയാട് സ്വാഗതവും ഷംസുദ്ദീന്‍ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. സുഹൈര്‍ ജുമാന്‍ ഖിറാഅത്ത് നിര്‍വ്വഹിച്ചു.
No comments:
Post a Comment