മേല്‍പറമ്പ് : കാറിനകത്തിരുന്ന് കഞ്ചാവ് സിഗരറ്റ് വലിച്ച നാലംഗ സംഘം പോലീസ് പിടിയില്‍. സജിത് (28), ജിത്തു (19), വിനീഷ് (21), അവിനാഷ് (19) എന്നിവരെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.[www.malabarflash.com]
അറസ്റ്റിയാവര്‍ കീഴൂര്‍, കാഞ്ഞങ്ങാട് സ്വദേശികലാണ്. കാര്‍ പോലീസ് കസ്റ്റഡിയിലാണ്. കീഴൂര്‍ കടപ്പുറത്തെ കുറുമ്പാ ഭഗവതി ക്ഷേത്രത്തിന് സമീപം കാറിലിരുന്ന് സംഘം കഞ്ചാവ് വലിക്കുന്നത് സമീപ വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം എത്തിയാണ് നാലുപേരെയും പിടികൂടിയത്. കാറില്‍ നിന്നും അഞ്ചുഗ്രാം കഞ്ചാവും കണ്ടെടുത്തു.
No comments:
Post a Comment