കാസർകോട്: സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കവെ പിടിയിലായ കുപ്രസിദ്ധ മാല മോഷ്ടാവ് ബഷീറിന്റെ കൂട്ടാളി കൂടി അറസ്റ്റിൽ. ബെള്ളൂർ പള്ളപ്പാടി പൊടിക്കളം സ്വദേശിയും വർഷങ്ങളായി നെല്ലിക്കട്ട വാടക ക്വാർട്ടേഴ്സിലെ താമസക്കാരനുമായ ടി.എം. അബ്ദുൽ ഖാദറി(41) നെയാണ് ആദൂർ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
മാല മോഷണങ്ങളിൽ ബഷീറിന്റെ സഹായിയാണ് അകന്ന ബന്ധു കൂടിയായ അബ്ദുൽ ഖാദറെന്ന് പോലീസ് പറഞ്ഞു. മോഷണ മുതൽ ജ്വല്ലറികൾ കൊണ്ടുപോയി വിൽക്കുന്നതും ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മോഷണ മുതൽ കർണാടക, കാസർകോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ വിൽപന നടത്തിയെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
എസ്ഐ കെ.സി. നാരായണൻ, എസ്പിയുടെ സ്പെഷൽ സ്ക്വാഡിലെ എസ്ഐ സി.കെ.ബാലകൃഷ്ണൻ, എസ് സിപിഒ പി.സുഭാഷ്, സിപിഒ മാരായ എസ്. ഗോകുൽ, അശ്വത്ത് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

No comments:
Post a Comment