പെരിയ: ഡിസംബര്‍ എട്ടിന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലങ്ങളില്‍ ഒന്നായ പെരിയ ആയംകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനു വേണ്ടി സംഘാടകര്‍ സ്ഥാപിച്ച കമാനത്തില്‍നിന്നും കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചിത്രം വികൃതമാക്കി.[www.malabarflash.com]
മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവരുടെ ചിത്രം പതിച്ച കമാനമാണ് പെരിയയില്‍ സ്ഥാപിച്ചത്.
ഇതില്‍ നിന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ ചിത്രം ഇരുട്ടിന്റെ മറവില്‍ വികൃതമാക്കിയിരിക്കുകയാണ് ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വരികയാണ്. ഇത് പൊലുളള കമാനം പെര്‍ളടുക്കത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് അതുപൊലെതന്നെയുണ്ട്.
No comments:
Post a Comment