ബേഡകം: ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍ കല്ലട കുറ്റിയില്‍ ബേഡകം പോലീസ് നടത്തിയ പരിശോധനയില്‍ പഴകിയ ബേക്കറി സാധനങ്ങള്‍ പുതുക്കി നല്‍കുന്ന തമിഴ്‌നാട് സംഘത്തെ പിടികൂടി.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചയോടുകൂടി ബേഡകം പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് പോലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രന്‍ നായര്‍, പ്രശാന്ത് എന്നിവര്‍ ഗൃഹ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ ബേക്കറി നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
വീടും പരിസരവും വിശദമായി പരിശോധിക്കുകയും ചെയ്തതില്‍ വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ ബേക്കറി സാധനങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തി. ഇതില്‍ പലതും വളരെ പഴകിയതാണെന്നും മനസ്സിലായി.
കൊളത്തൂര്‍ അഞ്ചാംമൈല്‍ കല്ലടക്കുറ്റിയില്‍ വീട് വാടകയ്ക്ക് എടുത്താണ് തമിഴ്‌നാട് സംഘം അനധികൃത ബേക്കറി നിര്‍മ്മാണം നടത്തിയിരുന്നത്. ഉടന്‍ തന്നെ സി ഐ ടി ഉത്തംദാസിനെ ഫോണില്‍ വിവരമറിയിക്കുകയും സി ഐയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി അജിത്ത് കുമാര്‍, എന്‍ ടി പ്രദീപ് എന്നിവരും ബീറ്റ് പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ 23 കിലോ പഴകിയ മിക്ച്ചര്‍, പഴകിയ എണ്ണ, മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ എന്നിവ കണ്ടെത്തി.
പൊന്നൂ വൈരഭന്‍ എന്ന പേരിലായിരുന്നു അനധികൃത ബേക്കറി നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കുണ്ടംകുഴി എന്ന അഡ്രസാണ് ഇവര്‍ പായ്ക്കറ്റില്‍ കൊടുത്തത്. ഉപയോഗ തീയ്യതി കഴിഞ്ഞ പഴകിയ മിക്ച്ചറും മറ്റും കടകളില്‍ നിന്ന് ശേഖരിച്ച് വീണ്ടും എണ്ണയിലിട്ട് മറ്റു ബേക്കറി സാധനങ്ങളുടെ കൂടെ പുതിയ പേക്കറ്റുകളിലാക്കി, വില്പനയ്ക്ക് എത്തിക്കുന്ന സംഘമാണ് പിടിയിലായത്.
ബേക്കറി ഉടമകളായ സെല്‍വന്‍, മായന്‍ എന്നിവര്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ പിഴ ചുമത്തുകയും ബേക്കറി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കെട്ടിടം അടച്ചിടുകയും ചെയ്തു.

ഇത്തരത്തില്‍ പല ഭാഗങ്ങളിലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത ബേക്കറി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ജനമൈത്രി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തുടര്‍ന്നുളള ദിവസങ്ങളിലും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തി ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബേഡകം സി ഐ ടി ഉത്തംദാസ് അറിയിച്ചു.
No comments:
Post a Comment