പളളിക്കര: പുതുതായി ആരംഭിച്ച കാസര്‍കോട് അഗ്രിഹോർട്ടി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പുഷ്പഫല സസ്യ പ്രദർശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിരയ്ക്ക് കൈമാറി.[www.malabarflash.com]
യോഗത്തിൽ പബ്ലിസിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ പബ്ലിസിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു.
പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എ ലത്തീഫ്, പഞ്ചായത്ത് മെമ്പർ എം.ജി ആയിഷ, കെ.ടി. ആയിഷ,അഗ്രിക്കൾച്ചറൽ പ്രിൻസിപ്പൽ സെക്രട്ടറി മധു ജോർജ് മത്തായി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. വിണാ റാണി, കൃഷി ഓഫീസർമാരായ കെ.വേണുഗോപാലൻ, പി.പ്രമോദ് കുമാർ, വൈസ് ചെയർമാന്മാരായ സെയിഫുദീൻ കളനാട്, എം.എ ഹംസ, ഹനീഫ ഹദ്ദാദ് നഗർ, ജോ :കൺവീനർമാരായ ബി.കെ സലീം പള്ളിക്കര, വി.കെ.ഗോപാലൻ, യൂസഫ് മഠം, എന്നിവർ സംസാരിച്ചു.
പബ്ലിസിറ്റി കൺവീനർ അജയൻ പനയാൽ സ്വാഗതവും, ജോ. കൺവീനർ സൂരജ് നന്ദിയും പറഞ്ഞു. നീലേശ്വരം പട്ടേന സ്വദേശിയും മാലദ്വീപ് ഗവ: സ്ക്കൂൾ ചിത്രകലാ അധ്യാപകനുമായ ദിനേശൻ ഇ.വി യാണ് എംബ്ലം രൂപകൽപ്പന ചെയ്തത്.
ഡിസംബർ 24 മുതൽ ജനുവരി 1 വരെ നടക്കുന്ന പുഷ്പമേളയുടെ ഭാഗമായി വിവധ അനുബന്ധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. പോസ്റ്റർ രചന, പ്രമോ വീഡിയോ, ഫ്ലവർ മേക്കിംഗ്, മൈലാഞ്ചിയിടൽ, പാട്ടും വരയും, ഫോട്ടോഗ്രാഫി മത്സരം എന്നിവ നടത്തുവാനും ഹരിത ചട്ടം പാലിച്ചുകൊണ്ട് പ്രചരണ ബോർഡുകൾ, കമാനങ്ങൾ തുടങ്ങിയവ സ്ഥാപിക്കാനും തീരുമാനിച്ചു.

No comments:
Post a Comment