Latest News

പൗരത്വ ഭേതഗതി നിയമത്തിനെതിരെ ജില്ലയില്‍ പ്രതിഷേധ കടലായി പതിനായിരങ്ങള്‍

കാസര്‍കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ വെളളിയാഴ്ച കാസര്‍കോട് ജില്ലയാകെ പ്രതിഷേധം ആളിക്കത്തും. വിവിധ സംയുക്ത ജമാഅത്തുകളുടെയും കോ ഓഡിനേഷന്‍ കമ്മിററികളുടെയും ആഭിമുഖ്യത്തില്‍ കുമ്പള, കാസര്‍കോട്, ഉദുമ, ബേക്കല്‍, കാഞ്ഞങ്ങാട് തുടങ്ങിയ കേന്ദ്രങ്ങളില്‍ പതിനായിരങ്ങള്‍ അണി നിരന്ന കൂററന്‍ പ്രതിഷേധ റാലികളാണ് നടന്നത്.[www.malabarflash.com]
കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നടത്തിയ റാലി പ്രതിഷേധക്കടലായി. ത്രിവര്‍ണ പതാകയേന്തി ഒരേ സ്വരത്തില്‍ ദേശ് ഹമാരാ, ആസാദി മുദ്രാവാക്യങ്ങളുമായി റാലി കേന്ദ്ര സര്‍ക്കാരിന് താക്കീതായി.

നുള്ളിപ്പാടിയില്‍ നിന്നാണ് പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനം ആരംഭിച്ചത്. പുതിയ ബസ് സ്റ്റാന്റ് വഴി ഹെഡ്‌പോസ്റ്റ് ഓഫീസില്‍ നിന്നും കെ.പി.ആര്‍.റാവു റോഡ്, ബാങ്ക് റോഡ്, താലൂക്ക് ഓഫീസ് വഴി എം.ജി റോഡില്‍ പ്രവേശിച്ച് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് റാലി സമാപിച്ചത്. 
സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല , ട്രഷറര്‍ എന്‍.എ അബൂബക്കര്‍ ഹാജി, ഭാരവാഹികളായ കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, കെ.ബി. മുഹമ്മദ്ക്കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, ഹാജി പൂന അബ്ദുല്‍ റഹ് മാന്‍ , മജീദ് പട്‌ള, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് ഖത്തീബ് കെ.എം. അബ്ദുല്‍ മജീദ് ബാഖവി , അബ്ദുല്‍ കരീം കോളിയാട്, സി.എച്ച് മുഹമ്മദ്ക്കുഞ്ഞി ചായിന്റടി, പി.എം. മുനീര്‍ ഹാജി, ബി.കെ. അഷറഫ് ബദിയടുക്ക നേതൃത്വം നല്‍കി.

മുനിസിപ്പല്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഷേധ സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും ഒരു വിഭാഗത്തെ ഇന്ത്യയുടെ മണ്ണില്‍ നിന്ന് ആട്ടിയോടിക്കാനുള്ള ശ്രമം നടക്കില്ലെന്നും ഖാസി പറഞ്ഞു. 300 ലേറെ മതങ്ങളും അതിലേറെ ഭാഷയും ഇന്ത്യയിലുണ്ട്. അതില്‍ ഒരു ഭാഷ പ്രചരിപ്പിക്കുന്നതും ഒരു മതക്കാരെ മാറ്റി നിര്‍ത്തുന്നതും ശരിയല്ല. ജനാധിപത്യ രാജ്യത്ത് എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യമായ അവകാശത്തോടെ ജീവിക്കാനുള്ള അവസരം ഭരണ കര്‍ത്താക്കള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ഖാസി പറഞ്ഞു.
സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല സ്വാഗതം പറഞ്ഞു. മംഗലാപുരം കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി ,യു.എം. അബ്ദുല്‍ റഹിമാന്‍ മുസ് ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ മുസ് ലിയാര്‍ കെ.എം. അബ്ദുല്‍ മജീദ് ബാഖവി, മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ , എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍ , ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, ബി.എസ്. അബുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അതീഖ് റഹ് മാന്‍ ഫൈസി, അബ്ദുല്‍ റസാഖ് അബ്‌റാര്‍, മിസാജ് സുല്ലമി വാരം, അഹമ്മദ് ഹസ്സന്‍ റസൂഖി, വി.രാജന്‍, അബ്രഹാം തോണക്കര, മുഹമ്മദ് വടക്കെകര, അസീസ് കടപ്പുറം, എന്‍.യു. അബ്ദുല്‍ സലാം, എ.അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ബദിയടുക്ക, പ്രസംഗിച്ചു.

ഉദുമ പഞ്ചായത്ത് കോ. ഓഡിനേഷന്‍ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഉദുമയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി, കോണ്‍ഗ്രസ്സ് നേതാക്കളായ വാസു മാങ്ങാട്, ചന്ദ്രന്‍ നാലാംവാതുക്കല്‍, സിപിഎം നേതാവ് കെ. സന്തോഷ് കുമാര്‍, മുസ്‌ലിം ലീഗ് നേതാവ് ഹമീദ് മാങ്ങാട്, അബ്ബാസ് കല്ലട്ര, അബ്ദുല്‍റഹിമാന്‍ പാലാട്ട്, എരോല്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍ക
പള്ളിക്കര സംയുക്ത ജമാഅത്തിന് കീഴില്‍ രണ്ട് മേഖല റാലികള്‍ നടന്നു. മൗവ്വലില്‍ നിന്നും, പൂച്ചക്കാട് നിന്നും തുടങ്ങുന്ന പ്രതിഷേധ റാലികള്‍ ബേക്കല്‍ മിനിസ്റ്റേഡിയത്തില്‍ സംഗമിച്ചു. പൊതുയോഗത്തില്‍ വിവിധ മത സാമൂഹ്യ സാംസ്‌കാരിക നേതക്കളും ജനപ്രതിനിധികളും സംബന്ധിച്ചു.

കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി ഡോ. ബി ആര്‍ അംബേദ്ക്കര്‍ നഗരിയില്‍ നടത്തിയ ബഹുജന സംഗമം സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് കെ കെ രാഗേഷ് എംപി, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്‍, എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍, കെപിസിസി സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.

പരിപാടിയില്‍ സംയുക്ത ജമാഅത്ത് ഭാരവാഹികളായ സി കുഞ്ഞാമദ് ഹാജി പാലക്കി, എ ഹമീദ് ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ ആറങ്ങാടി, ജാതിയില്‍ ഹസൈനാര്‍, എം മൊയ്തു മൗലവി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം പി ജാഫര്‍, നഗരസഭ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ ഗംഗാ രാധാകൃഷ്ണന്‍, സി വി തമ്പാന്‍, ബില്‍ടെക് അബ്ദല്ല, വ്യവസായി ഡോ. സൈഫ് ലൈന്‍ അബൂബക്കര്‍, കെഎംസിസി നേതാവ് കെ ജി ബഷീര്‍, കാഞ്ഞങ്ങാട് യത്തീംഖാന പ്രസിഡന്റ് സി കുഞ്ഞബ്ദല്ല ഹാജി പാലക്കി, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി സി മുഹമ്മദ്കുഞ്ഞി, എംഎസ്എസ് നേതാവ് ഹംസ പാലക്കി, കെ ടി അബ്ദുല്ല മുസ്ല്യാര്‍, തെരുവത്ത് മൂസ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.