Latest News

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ല്; ഉദുമ പോസ് റ്റോഫീസിലേക്ക് സിപിഐ എം മാർച്ച്

ഉദുമ: കേന്ദ്ര സർക്കാരിന്റെ ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സിപിഎം ഉദുമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദുമ പോസ് റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.[www.malabarflash.com]

ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ടി നാരായണൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി മണി മോഹൻ, കുന്നൂച്ചി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. 

ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു. പള്ളം കേന്ദ്രീകരിച്ച് ആരംഭിച്ച മാർച്ചിന് കെ സന്തോഷ് കുമാർ, എം ഗൗരി, എം കുമാരൻ, വി ആർ ഗംഗാധരൻ, പി കെ അബ്ദുള്ള, എം കെ വിജയൻ, കെ ആർ രമേശ് കുമാർ, ചന്ദ്രൻ കൊക്കാൽ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.