അയര്‍ലണ്ട്: ഡബ്ലിനില്‍ മലയാളി നഴ്സിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് കോഴിക്കോട് അശോകപുരം സ്വദേശിനിയായ മേരി കുര്യാക്കോസിനെ (ലിൻസി – 27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
താലയിലുള്ള വാടകവീട്ടിൽ കൂടെ താമസിക്കുന്നവരാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ മേരിയെ ആദ്യം കാണുന്നത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. വിവാഹം ഉറപ്പിച്ചതിനാല്‍ മേരി നാട്ടിലേക്കു പോകുവാനുള്ള ഒരുക്കത്തിലായിരുന്നു. ജന്മദിനത്തില് തന്നെയാണ് മേരിയുടെ മരണവും.
ജനുവരി എട്ടിന് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും , ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. മേരിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആരൊക്കെയായാണ് അവസാനമായി മേരി ഫോണില്‍ സംസാരിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.

No comments:
Post a Comment