ഉദുമ: സ്കൂളിൽ സഹപാഠികൾ തമ്മിലുണ്ടായ വഴക്കിനിടെ അടിയേറ്റു പരുക്കു പറ്റിയ വിദ്യാർഥിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
ഉദുമ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കന്നട മീഡിയം 10ാം ക്ലാസ് വിദ്യാർഥി എം. രാഹുലിനാണു (15) പരുക്കേറ്റത്. കഴിഞ്ഞ 22നാണ് സംഭവം.
വിദ്യാർഥിക്കു പരുക്കു പറ്റിയതിനെത്തുടർന്ന് സ്‌കൂൾ അധ്യാപകർ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
പിന്നീടു വേദന കൂടിയപ്പോൾ കാസർകോട്ടെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികളിലാണു ചികിത്സ തേടിയത്. അതിനു ശേഷം വീട്ടിലെത്തിയ കുട്ടിയുടെ നില വഷളായതിനെത്തുടർന്നു കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ എത്തിച്ചു. മൂത്രയൊഴിക്കാൻ പ്രയാസപ്പെടുന്ന വിദ്യാർഥിക്കു നിലവിൽ പൈപ്പിട്ടിരിക്കുകയാണ്.
സംഭവത്തിൽ മാതാവിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ആശുപത്രിയിൽ നിന്ന് ഇന്റിമേഷൻ കിട്ടാത്തതിനാൽ കേസെടുത്തില്ലെന്നും മേൽപറമ്പ് പോലീസ് അറിയിച്ചു. സംഭവം നടന്ന ദിവസം തന്നെ ആശുപത്രിയിൽ നിന്നു പോലീസിൽ പരാതി നൽകാൻ നിർദേശിച്ചിരുന്നതായും കുട്ടികൾ തമ്മിലുള്ള പ്രശ്നമായതിനാൽ വേണ്ടായെന്നു സ്കൂൾ അധികൃതർ പറഞ്ഞതായും അമ്മ പി.ഡി. വിനോദ പറഞ്ഞു.

No comments:
Post a Comment