Latest News

'ആരോപണങ്ങൾ താങ്ങാൻ കഴിയുന്നില്ല'; ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നുംപറമ്പിൽ

പാലക്കാട്: ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നുമ്പറമ്പിൽ. ഫേസ് ബുക്ക് ലൈവ് സന്ദേശത്തിലാണ് ഫിറോസ് നിലപാട് വ്യക്തമാക്കിയത്.[www.malabarflash.com]


തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ താങ്ങാൻ കഴിയാത്ത തരത്തിലുള്ളതാണെന്നും ഫിറോസ് വ്യക്തമാക്കി. സമൂഹത്തിന് നല്ലത് ചെയ്യാൻ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാല്‍ നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പാവപ്പെട്ട
കുടുംബങ്ങളെ സഹായിച്ചിരുന്ന ഫിറോസിനെ വിമര്‍ശിച്ചും അടുത്തകാലത്ത് പലരും രംഗത്തെത്തിയിരുന്നു.

ഇനി ആരും സഹായം അഭ്യർഥിച്ച് വരരുത് എന്നും മാപ്പ് ചോദിക്കുന്നു എന്നും ഫിറോസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.