Latest News

ഉദുമ സ്വദേശി പി.വി.രാജേന്ദ്രൻ എൻ.എഫ്.പി.ഇ.യുടെ അഖിലേന്ത്യ പ്രസിഡണ്ട്‌

ഉദുമ: നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് ( എൻ. എഫ്.പി.ഇ.) അഖിലേന്ത്യാ പ്രസിഡണ്ടായി പി.വി.രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. ഉദുമ കൊക്കാൽ സ്വദേശിയാണ്‌.[www.malabarflash.com]

കാസർകോട് ആർ.എം.എസ്സിലാണ് ഇപ്പോൾ ജോലി. നിലവിൽ ആൾ ഇന്ത്യ ആർ.എം.എസ്. ആൻഡ് എം.എം.എസ്. എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവർമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്‌ .
പാലക്കുന്ന് ഭഗവതി ക്ഷേത്രം വിദ്യാഭ്യാസ സമിതിയുടെയും അംബിക ഗ്രന്ഥാലയം വായനശാലയുടെയും പ്രസിഡന്റാണ് അദ്ദേഹം . മഥുരയിൽ നടന്ന പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്. ആർ.എൻ.പരാശർ( യു.പി) ആണ് സെക്രട്ടറി ജനറൽ. 

കോൺഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ.എൻ.കുട്ടി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ എം.കൃഷ്ണൻ, വിവിധ സംഘടന നേതാക്കളായ എം.എസ്.രാജ , വൃഗു ഭട്ടാചാർജി, കെ.വി.ശ്രീധരൻ, സി.സി.പിള്ള, കെ.രാഘവേന്ദ്ര, ഗിരിരാജ് സിംഗ് എന്നിവർ പ്രസംഗിച്ചു . 

ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിൽ രാജ്യത്തെ മുഴുവൻ തപാൽ, ആർ.എം.എസ്. ജീവനക്കാരെയും അണിനിരത്താൻ സമ്മേളനം തീരുമാനിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.