Latest News

ദുബൈ മലബാർ കലാ സാംസ്കാരിക വേദി വാർഷികാഘോഷം

ദുബൈ: ദുബൈ മലബാർ കലാ സാംസ്കാരിക വേദി 21 ആം വാർഷികാഘോഷ പരിപാടികൾ ജനുവരി അവസാന വാരം ദുബൈയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.[www.malabarflash.com] 

ആഘോഷ പരിപാടികളുടെ ഭാഗമായി വ്യവസായ രംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തികൾക്ക് മർഹൂം ചെർക്കളം അബ്ദുള്ള സ്മാരക അവാർഡും, മാധ്യമ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് മർഹൂം കെ എം അഹമ്മദ് സ്മാരക അവാർഡും നൽകി ആദരിക്കുന്നു. 

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികൾ 21 ആം വാർഷികാഘോഷ പരിപാടിയിൽ സംബന്ധിക്കും.

വാർഷികാഘോഷ പരിപാടിയുടെ ബ്രോഷർ കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോകട്ർ എം കെ മുനീർ എം എൽ എ, വ്യവസായ പ്രമുഖൻ ജോയ് പീ സാമുവലിന് നൽകി പ്രകാശനം ചെയ്തു. ടീ ടീ ഇസ്മായിൽ, അഷറഫ് കർള, നാസ്സർ മുട്ടം, നൗഷാദ് കന്യാപ്പാടി, റാഫി പള്ളിപ്പുറം, ഷബീർ കീഴൂർ, മഹ്മൂദ് പാലം, അഡ്വ. സലാം പാപ്പിനിശ്ശേരി, നാസ്സർ കോളിയടുക്കം തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.