വിജയവാഡ: ആന്ധ്രാപ്രദേശിൽ ഉള്ളി വാങ്ങാൻ ക്യൂ നിന്നയാൾ കുഴഞ്ഞുവീണു മരിച്ചു. സാംബയ്യ എന്ന വയോധികനാണു മരിച്ചത്. കൃഷ്ണ ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണു സംഭവം.[www.malabarflash.com]
ജയ്തൂ ബസാറിൽ കിലോഗ്രാമിന് 25 രൂപയ്ക്കു സബ്സിഡി നിരക്കിൽ ഉള്ളി വിൽക്കുന്നുണ്ടെന്നറിഞ്ഞു വാങ്ങാനെത്തിയതായിരുന്നു സാംബയ്യ. ഏറെ നേരം ക്യൂവിൽ നിന്ന സാംബയ്യ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉള്ളി വില കിലോയ്ക്ക് 180 രൂപയിലെത്തി നിൽക്കുന്പോൾ റയ്തൂ ബസാറിൽ സബ്സിഡി നിരക്കിലാണ് സർക്കാർ ഉള്ളി എത്തിച്ചിരുന്നത്. കിലോയ്ക്ക് 25 രൂപയാണു ബസാറിലെ നിരക്ക്. ആധാർ കാർഡ് കാണിക്കുകയാണെങ്കിൽ ഒരു കിലോ ഉള്ളി സബ്സിഡി നിരക്കിൽ ലഭിക്കും.
പലരും ഉള്ളി വാങ്ങാൻ പുലർച്ചെ അഞ്ചു മുതൽ ക്യൂ നിൽക്കുന്നവരാണ്. മണിക്കൂറുകളോളമുള്ള കാത്തുനിൽപ്പ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ഇതേതുടർന്ന് പോലീസ് സംരക്ഷണത്തിലാണ് ഉള്ളി വിൽപ്പന നടത്തുന്നത്

No comments:
Post a Comment