Latest News

മാധ്യമ പ്രവർത്തകക്ക്​ നേരെ സദാചാര ആക്രമണം: പ്രസ്​ ക്ലബ്​ സെക്രട്ടറി അറസ്​റ്റിൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയേയും കുടുംബത്തേയും അപമാനിച്ച സംഭവത്തിൽ തിരുവനന്തപുരം പ്രസ്​ ക്ലബ്​ സെക്രട്ടറി അറസ്​റ്റിൽ. എം.രാധാകൃഷ്​ണനാണ്​ അറസ്​റ്റിലായത്​. രാധാകൃഷ്​ണനെതിരെ വനിതാ മാധ്യമ പ്രവർത്തകർ പ്രതിഷധവുമായി രംഗത്തെത്തിയിരുന്നു.[www.malabarflash.com]

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി വനിത മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച്​ കയറി ആക്രമിച്ചത്​. ഇതില്‍ സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ രാധാകൃഷ്ണനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ അറസ്​റ്റ്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.